Thursday 22 November 2018

Poomuthole Neeyerinja Vazhiyil Njan Lyrics


പൂമുത്തോളേ നീ എരിഞ്ഞ 
വഴിയിൽ ഞാൻ മഴയായി പെയ്തെടീ
ആരീരാരം ഇടറല്ലേ 
മണിമുത്തേ കൺമണി 
മാറത്തുറക്കാൻ ഇന്നോളം
തണലെല്ലാം വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ് 
വളരേണം എൻമണി
ആഴിത്തിരമാല പോലെ 
കാത്തു നിന്നെ ഏൽക്കാം
പീലിച്ചെറു തൂവൽ വീശി കാറ്റിലാടി നീങ്ങാം
കനിയേ ഇനിയെൻ കനവിതളായ് നീ വാ
നിധിയേ മടിയിൽ പുതുമലരായ് വാ വാ

ആരും കാണാ മേട്ടിലെ 
തിങ്കൾ നെയ്യും കൂട്ടിലെ
ഇണക്കുയിൽ പാടും പാട്ടിൻ
താളം പകരാം
പേരുമണിപ്പൂവിലെ 
തേനൊഴുകും നോവിനെ
ഓമൽ ചിരി നൂറും നീർത്തി 
മാറത്തൊതുക്കാം
സ്നേഹക്കളിയോടമേറി നിൻ
തീരത്തെന്നും കാവലായ്
മോഹക്കൊതി വാക്കു തൂകി നിൻ
ചാരത്തെന്നും ഓമലായ്
എന്നെന്നും കണ്ണേ നിൻ കൂട്ടായ്
നെഞ്ചിൽ പുഞ്ചിരി തൂവുന്ന
പൊന്നോമൽ പൂവുറങ്ങ്

https://www.youtube.com/watch?v=vjKFXhucXIU

Thursday 27 September 2012

ven chandralekhayorapsara - lyrics

വെണ്ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഗാര നൃത്തമാടാന് വരും അപ്സര സ്ത്രീ
വെണ് ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഗാര നൃത്തമാടാന് വരും അപ്സര സ്ത്രീ
വെണ് ചന്ദ്രലേഖയൊരപ്സര സ്ത്രീ

കാറ്റത്തു കസവുത്തരീയമുലഞ്ഞും കളിയരഞാണമഴിഞ്ഞും
കയ്യിലെ സോമരസ കുമ്പി തുളുമ്പിയും അവള് വരുമ്പോള്
ഞാനും എന് സ്വയംവര ദേവതയും ആ നൃത്തമനുകരിക്കും
മോഹങ്ങള് ആശ്ലേഷ മധുരങ്ങളാക്കും

വെണ്ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഗാര നൃത്തമാടാന് വരും അപ്സര സ്ത്രീ
വെണ് ചന്ദ്രലേഖയൊരപ്സര സ്ത്രീ

മാറിലെ മദനാന്ഗരാഗം കുതിര്ന്നും മകരമഞ്ജീരമുതിര്ന്നും
മല്ലിക പുഷ്പശര ചെപ്പു കിലുക്കിയും അവള് വരുമ്പോള്
ഞാനും എന് മധുവിധു മേനകയും ആ നൃത്തമനുകരിക്കും
സ്വപ്നങ്ങള് ആപാ രമണീയമാക്കും

വെണ്ചന്ദ്രലേഖയൊരപ്സര സ്ത്രീ
വിപ്രലംഗാര നൃത്തമാടാന് വരും അപ്സര സ്ത്രീ
വെണ്ചന്ദ്രലേഖയോരപ്സര സ്ത്രീ

Sunday 12 August 2012

innale mayangumbol - lyrics

ചിത്രം:അന്വേഷിച്ചു കണ്ടെത്തിയില്ല
വരികൾ: ഷിബു ചക്രവര്‍ത്തി
സംഗീതം:M .S .ബാബുരാജ്‌
ഗായകർ : കെ,ജെ യേശുദാസ്
രാഗം: യമുനാകല്യാണി
വര്‍ഷം:1967

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
മാധവ മാസത്തിൽ ആദ്യം വിരിയുന്ന
മാധവ മാസത്തിൽ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിൻ മണം പോലെ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓർക്കാതിരുന്നപ്പോൾ ഒരുങ്ങാതിരുന്നപ്പോൾ
ഓമനേ നീയെന്റെ അരികിൽ വന്നൂ
ഓമനേ നീയെന്റെ അരികിൽ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
പൗർണ്ണമി സന്ധ്യതൻ പാലാഴി നീന്തിവരും
വിണ്ണിലെ വേണ്മുകിൽ കൊടി പോലെ (2)
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണതൻ
തങ്കക്കിനാവിങ്കല്‍ ഏതോ സ്മരണതൻ
തംബുരു ശ്രുതി മീട്ടി നീ വന്നൂ
തംബുരു ശ്രുതി മീട്ടി നീ വന്നൂ
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു
വാനത്തിന്നിരുളിൽ വഴിതെറ്റി വന്നു ചേര്‍ന്ന
വാസന്ത ചന്ദ്ര ലേഖ എന്ന പോലെ (2)
മൂടുപടമണിഞ്ഞ മൂകസങ്കൽപം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കൽപം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്‍റെ ...
പൊന്നിൻ ചിലമ്പൊലി കേട്ടുണര്‍ന്നു

ormakalodi kalikkuvan - lyrics

ചിത്രം:മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു
വരികൾ: ഷിബു ചക്രവര്‍ത്തി
സംഗീതം: ഔസേപ്പച്ചന്‍
ഗായകർ : M .G .ശ്രീകുമാര്‍
രാഗം: മോഹനം
വര്‍ഷം:1988

ആാ.....
ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വച്ചു
നിന്നെയണിയിക്കാൻ താമരനൂലിനാൽ
ഞാനൊരു പൂത്താലി തീർത്തു വച്ചു
നീ വരുവോളം വാടാതിരിക്കുവാൻ
ഞാനതെടുത്തു വച്ചു
എന്‍റെ ഹൃദയത്തിലെടുത്തു വച്ചു
ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മാധവം മാഞ്ഞുപോയ്‌
മാമ്പൂ കൊഴിഞ്ഞു പോയ്‌
പാവം പൂങ്കുയിൽ മാത്രമായി
മാധവം മാഞ്ഞുപോയ്‌
മാമ്പൂ കൊഴിഞ്ഞു പോയ്‌
പാവം പൂങ്കുയിൽ മാത്രമായി
പണ്ടെന്നോ പാടിയ പഴയൊരാപാട്ടിന്റെ
ഈണം മറന്നു പോയി
അവൻ പാടാൻ മറന്നു പോയി
ഓർമ്മകളോടിക്കളിക്കുവാനെത്തുന്നു
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ
ഉം.ഉം......
മുറ്റത്തെ ചക്കരമാവിൻ ചുവട്ടിൽ

nalikerathinte - lyrics

ചിത്രം:തുറക്കാത്ത വാതില്‍
വരികൾ: പി.ഭാസ്കരന്‍
സംഗീതം: K .ഭാസ്കരന്‍
ഗായകർ : കെ,ജെ യേശുദാസ്
വര്‍ഷം:1970

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്  - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട് 
അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട് (നാളികേരത്തിന്റെ )

നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ-
ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട്
ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദന കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട് (നാളികേരത്തിന്റെ )

വല്യ പെരുന്നാള് വന്നപ്പോളന്നൊരു
വെള്ളി നിലാവുള്ള രാത്രിയില്‍
കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ -
ടുള്ളൂ തുറന്നതിൻ ശേഷമേ (നാളീകേരത്തിന്റെ )

നീറുന്ന കണ്ണുമായ് നിന്നെ കിനാക്കണ്ട്
ദൂരത്തു വാഴുന്നു ഞാനെന്നും (നീറുന്ന )
ഓരോരോ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്ന മുറ്റത്തു നീയിന്നും (നാളീകേരത്തിന്റെ )

manveenayil - lyrics

മണ്‍ വീണയില്‍ മഴ ശ്രുതിയുണര്‍ത്തി
മറവികളെന്തിന ഹരിതമായി (2)
ഉപബോധ ഗിരികളില്‍ അതിഗൂഠ ലഹരിയില്‍
ഹൃദയമാം പുലര്‍കാല നദി തിളങ്ങി

ഒരു ദീര്‍ നിദ്ര വിട്ടുണരുന്ന വേളയില്‍
ശരബിന്ദു നാളം തെളിഞ്ഞു നിന്നു (2)
തൊടികളില്‍ പിടയുന്ന നിഴലുകള്‍
പിന്നെയീ..പകല്‍ വെളിച്ചത്തില്‍ അനാമായി

ഒരുകുറി മുങ്ങിനീര്‍ന്നുണരുമ്പൊള്‍ വേറൊരു പുഴയായി
മാറുന്നു കാലവേഗം (2)
വിരല്‍ തൊടുമ്പോളെക്കും അടരുന്ന പൂക്കളാല്‍
നിറയുന്നു വിപിനമായന്തരങ്കം

Thursday 9 August 2012

kevala marthya bhasha - lyrics

ചിത്രം : നഖക്ഷതങ്ങള്‍
ഗാനങ്ങള്‍ : ഓ.എന്‍.വി .കുറുപ്പ്
സംഗീതം : ബോംബെ രവി
ആലാപനം :പി.ജയചന്ദ്രന്‍
വര്‍ഷം:1986
രാഗം : ശുദ്ധസന്യാസി

കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..ഒരു ദേവദൂതികയാണു നീ..
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..ഒരു ദേവദൂതികയാണു നീ..
ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന്‍..
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ചിത്രവര്‍ണ്ണങ്ങള്‍ നൃത്തമാടും നിന്‍..
ഉള്‍പ്രപഞ്ചത്തിന്‍ സീമയില്‍
ഞങ്ങള്‍ കേള്‍ക്കാത്ത പാട്ടിലെ
സ്വരവര്‍ണ്ണരാജികള്‍ ഇല്ലയോ ഇല്ലയോ ഇല്ലയോ
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..
അന്തരശ്രു സരസ്സില്‍ നീന്തിടും.
ഹംസ ഗീതങ്ങള്‍ ഇല്ലയോ
ശബ്‌ദ സാഗരത്തിന്‍ അഗാധ
നിശ്ശബ്‌ദ ശാന്തത ഇല്ലയോ ഇല്ലയോ ഇല്ലയോ
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..
കേവല മര്‍ത്യ ഭാഷ കേള്‍ക്കാത്ത
ദേവദൂതികയാണു നീ..ഒരു ദേവദൂതികയാണു നീ..